കോഴിക്കോട്: നിർണായക തീരുമാനവുമായി കാലിക്കറ്റ് സർവകലാശാല. നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് കാലിക്കറ്റ് സർവ്വകലാശാല അംഗീകാരം നൽകി. ഇന്ന് ചേർന്ന സർവകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്.
നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ് സർവ്വകലാശാല. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി അടുത്ത വർഷം മുതൽ ബാധകമാകും.
പുതിയ ബിരുദ പാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകർക്ക് നേരത്തെ ക്ലാസുകൾ നൽകിയിരുന്നു. ഗവേഷണ നിയമാവലി 2023 ന്റെ ഭേദഗതിക്കും ഇന്ന് ചേർന്ന യോഗം അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഗവേഷണ കേന്ദ്രം അനുവദിക്കും.

