മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിക്കാൻ കഴിയില്ല; ജി സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി ജി സുധാകരൻ. ആധാരമെഴുത്ത് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മതിയായ യോഗ്യതയുളള വനിതകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.