പാലക്കാട്: വിലയിടിവ് മൂലം പ്രതിസന്ധിയിലായി വാഴക്കർഷകർ. നേന്ത്രക്കായ, റോബസ്റ്റ, പാളയൻകോടൻ തുടങ്ങിയവയ്ക്കാണ് വിലയിടിഞ്ഞത്. കർണാടകയിലും തമിഴ്‌നാട്ടിലും കൃഷി വർദ്ധിച്ചതാണ് വിലക്കുറവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഓണക്കാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിളവെടുക്കുന്ന സമയം.
ഉല്പന്നം വിപണിയിലെത്തുന്ന സമയത്തെ വിലയിടിവാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. വൻതുക മുടക്കി കൃഷി ചെയ്തവർ വലിയ കടബാധ്യതിയാലിരിക്കുകയാണ്. ഒരു കിലോ ഏത്തക്കായയ്ക്ക് 1823 രൂപയും റോബസ്റ്റ 810 രൂപയും പാളയംകോടന് 710 രൂപയുമാണ് കർഷകന് ലഭിക്കുന്നത്. ഇത് ഉല്പാദനച്ചെലവിന് പോലും തികയില്ല. ബാങ്ക് വായ്പ തിരിച്ചടവ് പോലും മുടങ്ങിയ അവസ്ഥയിലാണ് കർഷകർ.
വിലയിടിവ് മൂലം തകർന്നടിഞ്ഞ നേന്ത്രവാഴ വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂപ്പെത്തി വിളവെടുക്കുന്ന കായ്കളിൽ പകുതിയിലധികവും ഇടനിലക്കാർ രണ്ടാംതലത്തിലേക്ക് മാറ്റുകയാണെന്ന ആരോപണമാണ് കർഷകർ ഉന്നയിക്കുന്നത്. കായകൾ വെട്ടി തീരേണ്ട സമയത്ത് നിറമില്ലെന്ന് പറഞ്ഞാണ് രണ്ടാം തരത്തിലേക്ക് മാറ്റുന്നതെന്നും ഇവർ പറയുന്നു.

