കാറിനേക്കാളും വിമാനത്തേക്കാളും സുഖകരമായി ഇലക്ട്രിക് ബസ്സിൽ യാത്ര ചെയ്യാം; ആന്റണി രാജു

തിരുവനന്തപുരം: കാറിനേക്കാളും വിമാനത്തേക്കാളും സുഖകരമായി ഇലക്ട്രിക് ബസ്സിൽ യാത്ര ചെയ്യാമെന്ന് മുൻഗതാഗത മന്ത്രി ആന്റണി രാജു. തലസ്ഥാനത്ത് ബസ് യാത്രയാണ് ഏറ്റവും സൗകര്യമെന്നും ആന്റണി രാജു അറിയിച്ചു. എസ്എംവി സ്‌കൂളിലെ പൂർവ അധ്യാപകരുടെ സംഗമത്തിലാണ് ആന്റണി രാജു ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം നഗരത്തിൽ ബസ് യാത്രയാണ് ഏറ്റവും സൗകര്യം. ഇപ്പോൾ സൗകര്യപൂർവം യാത്ര ചെയ്യാൻ നമുക്ക് ഇലക്ട്രിക് ബസ്സുകളുണ്ട്. ഓട്ടോറിക്ഷയേക്കാളും, വിമാനങ്ങളേക്കാളും കാറിനേക്കാളും സുഖമായിട്ട് അതിൽ യാത്ര ചെയ്യാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് ചർച്ചയായ സാഹചര്യത്തിലാണ് ആന്റണി രാജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്.