എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡിജിസിഎ; 1.10 കോടി രൂപ പിഴ ഈടാക്കും

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 1.10 കോടി രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. പിഴ ചുമത്തി ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് എയർ ഇന്ത്യ ജീവനക്കാരൻ തന്നെ വിമാനക്കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയതെന്നാണ് ഡിജിസിഎ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

റിപ്പോർട്ട് സമഗ്രമായി പരിശോധിച്ചതായി ഏവിയേഷൻ റെഗുലേറ്റർ പറയുന്നു. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും ഏവിയോഷൻ റെഗുലേറ്റർ വിശദീകരിച്ചു. ചില സുപ്രധാന ദീർഘദൂര റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ ലംഘനങ്ങൾ നടന്നുവെന്നാണ് ആരോപണം. എയർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അധികൃതർ വിശദമാക്കി.