ന്യൂഡൽഹി: അയോധ്യ പ്രതിഷ്ഠാ സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കു ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ല. മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷ്ഠാ സമയത്ത് ഒട്ടേറെ ഭക്തരെത്തുമെന്നും ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും കമ്മിറ്റി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് മൂന്നു മണിയ്ക്ക് ശേഷം സന്ദർശനം നടത്താമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. രാഹുൽ പ്രതിഷ്ഠാസമയത്ത് സന്ദർശനം നടത്തരുതെന്നാണ് അസം മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത്.

