ഇന്ത്യക്ക് 62 രാജ്യങ്ങളിൽ ഇനി മുതൽ വിസയില്ലാതെ യാത്ര ചെയ്യാം

ഇന്ത്യക്ക് 62 രാജ്യങ്ങളിൽ ഇനി മുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്സ്പോർട്ടുമായി യാത്ര ചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്ര ചെയ്യാൻ സാധിക്കുക. 2024 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യക്ക് 80 ആം സ്ഥാനം കിട്ടിയതോടെയാണ് വിസയില്ലാതെ യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.

തായ്‌ലൻഡ്, മലേഷ്യ, ഖത്തര്‍, ശ്രീലങ്ക, ഇറാന്‍, ജോര്‍ദ്ദാന്‍, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, നേപ്പാള്‍, ഒമാന്‍, ഭൂട്ടാന്‍, എത്യോപ്യ, കസാഖിസ്താന്‍ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനാവുക. ലോകത്തില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത് ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകൾക്കാണ്.

ഇവിടുത്തെ പൗരന്മാര്‍ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേ യാത്രചെയ്യാൻ സാധിക്കും. പാസ്‌പോര്‍ട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റ അടിസ്ഥാനമാക്കിയാണ്.