അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു

ayodya

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ചൊവ്വാഴ്ചയാണ് ആദ്യത്തെ സ്വർണ്ണ വാതിൽ സ്ഥാപിച്ചത്. ഈ വാതിലുകൾ നിർമ്മിച്ചത് ഹൈദരാബാദിലെ അനുരാധ ടിംബർ ഇന്റർനാഷണൽ കമ്പനിയാണ്. വാതിലുകൾ, അടുത്ത 1000 വർഷത്തേക്ക് നശിക്കാത്ത തരത്തിലാണ് നിർമ്മിച്ചതെന്ന് കമ്പനിയുടെ ഉടമ ശരദ് ബാബു പറഞ്ഞു. രാമജന്മഭൂമിയിൽ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനായി സ്വർണം പതിച്ച 14 വാതിലുകൾ എത്തിച്ചു.

വാതിലുകൾ നാഗര ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജനുവരി 15 മുതൽ ഈ വാതിലുകൾ സ്ഥാപിക്കും. മഹാരാഷ്‌ട്രയിൽ നിന്നാണ് ക്ഷേത്രത്തിന്റെ വാതിലുകൾക്കുള്ള തടി കൊണ്ടുവന്നത്. പ്രത്യേകതരം തേക്ക് ഇതിനായി ശേഖരിച്ചിരുന്നു. ഈ ജോലി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി. ഇതിൽ കരകൗശല വിദഗ്ധർ വളരെ കൃത്യമായ രീതിയിൽ തടിയിൽ ചിത്രങ്ങളും കൊത്തിവച്ചിട്ടുണ്ട്.