ലളിതവും സമഗ്രവുമായ ഒടിടി യൂസര്‍ എക്സ്പീരിയന്‍സ്; സർക്കാരിന്റെ സി സ്‌പേസ് തയ്യാർ

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിൽ രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്‌ഫോം ‘സി സ്‌പേസ്’ തയ്യാറായി കഴിഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. സാംസ്‌കാരിക വകുപ്പിന് കീഴിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്‌പേസ് പ്രവർത്തനം ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രിവ്യൂ തിരുവനന്തപുരം നിള തിയേറ്ററിൽ നടന്നു. ആപ്ലിക്കേഷന്റെ യൂസർ ഇന്റർഫേസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ലളിതവും എന്നാൽ, സമഗ്രവുമായ ഒരു ഒടിടി യൂസർ എക്‌സ്പീരിയൻസ് ആയിരിക്കും സി സ്‌പേസിന്റേത്. സിനിമാപ്രേമികൾക്കായി എത്രയും വേഗം തന്നെ സി സ്‌പേസ് ലോഞ്ച് ചെയ്യുവാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.