പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഒടുവിൽ സ്ഥാനാർത്ഥിയുടെ പേര് പറഞ്ഞു ബിജെപി

പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഒടുവിൽ സ്ഥാനാർത്ഥിയുടെ പേര് പറഞ്ഞു ബിജെപി. പ്രമീള ശശീധരൻ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമായി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. മുൻ നഗരസഭാ ചെയർപേഴ്സണായിരുന്ന പ്രമീള ശശീധരനെ അംഗങ്ങൾക്കിടയിലെ വിഭാഗീയത അധ്യക്ഷയാക്കി ഇല്ലാതാക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക്കൂട്ടൽ. പാർട്ടിയിലെ പ്രശ്നങ്ങളെ ചൊല്ലി അധ്യക്ഷയായിരുന്ന പ്രിയ അജയൻ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മിനി ബാബുവും, സിപിഐഎമ്മിനായി ഉഷാ രാമചന്ദ്രനും മത്സരിക്കും. പാലക്കാട് എന്നത് ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് .