ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ, കുഞ്ഞിന് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ

ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ, കുഞ്ഞിന് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ. ജനുവരി 22ന് പ്രതിഷ്ഠ ചടങ്ങിനോടൊപ്പം തന്റെ കുഞ്ഞുങ്ങളെയും പ്രസവിക്കണമെന്ന ആവാശ്യവുമായി നിരവധി ഗർഭിണികളാണ് ഉത്തർപ്രദേശിലെ ആശുപത്രികളെ സമീപിച്ചത്. നല്ല സമയത്ത്‌ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഗുണമുണ്ടാകുമെന്ന് ആളുകൾ വിശ്വസിക്കുന്നതാണ് ഇത്തരം തീരുമാങ്ങൾക്ക് പിന്നിലെന്ന് മനശാത്രജ്ഞർ പറയുന്നു. ഇതിനോടകം രേഖാമൂലമുള്ള 14ഓളം അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഒരേ ലേബർ റൂമിൽ ജന്മം നൽകണമെന്നാണ് സ്ത്രീകളുടെ ആവശ്യം. ഇതുവരെ 35 സിസേറിയൻ ഓപ്പറേഷൻ നടത്താൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു.