ജിഎസ്ടി നിയമഭേദഗതി; ഓർഡിനൻസിൽ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെയാണ് അദ്ദേഹം ഓർഡിനൻസിൽ ഒപ്പിട്ടത്. രാവിലെ മുബൈയ്ക്ക് പോകുന്നതിന് മുൻപ് അദ്ദേഹം ഓർഡിനൻസിൽ ഒപ്പുവെയ്ക്കുകയായിരുന്നു.

ജൂലൈ മാസത്തെ ജി എസ് ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഐ ജി എസ് ടി നിയമത്തിൽ ഭേദഗതി വരുത്താൻ ഓർഡിനൻസ് കൊണ്ടുവന്നത്. പണം വച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് 28 ശതമാനം ജി എസ് ടി ചുമത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഓർഡിനൻസിലുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഗവർണറുടെ അനുമതിക്കായി ഓർഡിനൻസ് സർക്കാർ രാജ്ഭവന് കൈമാറിയത്.

ഗവർണർ ഓർഡിനൻസിൽ ഒപ്പുവെതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ സംസ്ഥാനത്തും പ്രാബല്യത്തിൽ വരും. എട്ടോളം ബില്ലുകളാണ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലുള്ളത്. കേരള ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാല ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ ഇവയിൽ ഉൾപ്പെടുന്നു.