മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ല; കെ മുരളീധരൻ

കോഴിക്കോട്: ബിജെപിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തൃശ്ശൂരിൽ പങ്കെടുത്ത സ്ത്രീ ശക്തി മോദിക്കൊപ്പം റാലി കൊണ്ട് ബിജെപിക്ക് കേരളത്തിൽ നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ല. മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പില്ല. പിണറായി വിളിച്ചാലും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖർ സമ്മേളനത്തിനും റാലിക്കും വരും. അത് വോട്ടാകില്ല. ഇടക്കിടെ ബിജെപി സ്വർണ്ണക്കടത്ത് പിണറായിയെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.