കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ ഭരണത്തിൽ ബംഗാൾ സ്തംഭനാവസ്ഥയിലായെന്ന് അദ്ദേഹം പറഞ്ഞു.
തൃണമൂൽ എംപിമാരുടേതു മോശം പെരുമാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദീദിയുടെ (മമത) എംപി സമ്മാനങ്ങൾക്കായി ബിസിനസുകാരുമായി തന്റെ പാസ്‌വേഡ് പങ്കിടുന്നു. ഇപ്പോൾ അവർ ആ എംപിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ബംഗാളിലെ പാവങ്ങളെക്കുറിച്ച് എത്ര ചോദ്യങ്ങൾ ചോദിച്ചു. അവർ ഒരിക്കലും അത് ചെയ്യില്ല, കാരണം പാവങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകാൻ കഴിയില്ലെന്ന് മഹുവ മൊയ്ത്രയെ ഉദ്ദേശിച്ച് അമിത് ഷാ വ്യക്തമാക്കി.
എല്ലാ സമൂഹമാധ്യമ പോരാളികളും തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഏത് ചാനലിനേക്കാളും പത്രത്തേക്കാളും കൂടുതൽ പ്രചാരം നേടാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിജയിപ്പിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും അതാണ് നിങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

