കെ പി സി സിയുടെ ഡിജിപി ഓഫീസ് മാർച്ചിൽ പോലീസ് ടീയർ ഗ്യാസും ജലപീരങ്കിയും പ്രോയോഗിച്ച നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ

കെ പി സി സിയുടെ ഡിജിപി ഓഫീസ് മാർച്ചിൽ പോലീസ് ടീയർ ഗ്യാസും ജലപീരങ്കിയും പ്രോയോഗിച്ച നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ.ടീയർ ഗ്യാസും ജലപീരങ്കിയും വേദിയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പ്രയോഗിക്കുന്ന കിരാത നടപടിയാണ് പോലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. താൻ, കെ പി സി സി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെ, സംസാരിക്കുമ്പോഴാണ് ടീയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. ഇതെല്ലം പോലീസിനെ നിയന്ത്രിക്കുന്ന മുഘ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് നടന്നത്. കോൺഗ്രസ്സ് ഇതുകൊണ്ടൊന്നും പിന്മാറില്ല കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വിഡിയോ പങ്ക് വഹിച്ചു കൊണ്ട് സതീശൻ പറഞ്ഞു.