കെഎസ്ആർടിസി വിരമിക്കൽ ആനുകൂല്യം, മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു; ഉത്തരവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തിൽ നിന്ന് മാറ്റിവെക്കേണ്ട തുക കുറച്ച് ഹൈക്കോടതി. വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവച്ചാൽ മതിയെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന ഉത്തരവിലുള്ളത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതൽ കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനായി മാറ്റിവെക്കേണ്ടി വരും. വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവെക്കണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.