പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ പ്രകോപനമുണ്ടാക്കി കാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവമായ നീക്കമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. എന്തിനാണ് കെ എസ് യു മാർച്ച് നടത്തുന്നത്. കെ എസ് യു ഉന്നയിക്കുന്നത് ഏത് വിദ്യാർത്ഥി പ്രശ്നമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. കത്തില്‍ ചൂണ്ടി കാണിക്കുന്നത് ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നാണ്.
ഗവർണർ ഭരണഘടനാപരമായ ചുമതലകൾനിർവഹിക്കുന്നില്ല എന്നാണ് കത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ തയ്യാറാകുന്നില്ല. ബില്ലുകൾ വർഷങ്ങളോളം പിടിച്ചുവെക്കുന്നു. കോഴിക്കോട് മിഠായിത്തെരുവ് സന്ദർശനവുമായി ബന്ധപ്പെട്ട് ഗവർണർ പ്രോട്ടോകോൾ ലംഘനം നടത്തുന്നുവെന്നും കത്തിൽ പറയുന്നു. പൊലീസ് സുരക്ഷയില്ലാതെ മിഠായിത്തെരുവിൽ ഇറങ്ങിയതായാണ് ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ടതായതിനാലാണ് വ്യക്തമാക്കുന്നത്.
മന്ത്രിമാർ ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ ഒപ്പിടാതെ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

