കെ എസ് യു വിന്റെ ഡി ജി പി ഓഫീസ് മാർച്ചിൽ പൊലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പ്രവർത്തകർ പൊലിസിന് നേരെ ബിയർ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. പൊലിസ് ഇതിനെ തുടർന്ന് ലാത്തിവീശി. കെ എസ് യു ക്കാർ പൊലിസിനെ എറിയാൻ കൊണ്ടുവന്ന ഗോലികൾ പൊലിസ് പിടിച്ചെടുത്തു. ആൽത്തറ CITU ചുമട് തൊഴിലാളികളുടെ ഷെഡിൽ കയറി KSU ക്കാർ അതിക്രമം കിട്ടി.ഒരു തൊഴിലാളിക്ക് പരുക്കേറ്റു.
കെ എസ് യു സമരത്തെ തുടർന്ന് പരീക്ഷക്കായി വിദ്യാർഥികളുമായി പോയ സ്കൂൾവാഹനങ്ങൾ വഴിയിൽ കുടുങ്ങി. തുടർന്ന് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും പൊലീസ് ചെയ്തു. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റു. പൊലീസ്, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ആശുപത്രിയില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പൊലീസ് നടപടിയില്‍ പരുക്കേറ്റു. കെഎസ് യു പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് ആരംഭിച്ചതെന്ന് ആരോപിച്ചു. പൊലീസ് പെരുമാറിയത് ഗുണ്ടകളെ പോലെയാണ് എന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് കൊട്ടേഷൻ സംഘമാണെന്ന് ആരോപിച്ചു. ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു

