അർബൻ കമ്മീഷന് അംഗീകാരം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭായോഗം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. അന്താരാഷ്ട്ര തലത്തിലെ വിദദ്ധരടങ്ങുന്ന കമ്മീഷൻ രൂപീകരിക്കാനാണ് തീരുമാനം.

2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അർബൻ കമ്മീഷന്റെ ചുമതല. 13 അംഗങ്ങളാണ് ഈ കമ്മീഷനിൽ ഉണ്ടാവുക.

അതേസമയം, ആരോഗ്യ വകുപ്പിൽ അധിക തസ്തികകൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലാണ് 271 തസ്തികകൾ അനുവദിച്ചത്. അധ്യാപക അനധ്യാപക നിയമനങ്ങൾക്ക് ആണ് അനുമതി ലഭിച്ചിരിക്കുന്നത്.