ന്യൂഡൽഹി: ഓറഞ്ച് നിറത്തിലുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കുന്നത്. വാരാണസിയിൽ നിന്നും ഡൽഹിയിലേക്കാണ് ആദ്യ യാത്ര.
ഈ റൂട്ടിലോടുന്ന രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്. പുതിയ കോച്ചുകളുടെ ചിത്രങ്ങളും റെയിൽവെ സോഷ്യൽ മീഡിയാ പേജിലൂടെ ഷെയർ ചെയ്തു. ഓൺബോർഡ് വൈഫൈ ഇൻഫോടെയ്ൻമെന്റ്, ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, പ്ലഷ് ഇന്റീരിയറുകൾ, ടച്ച് ഫ്രീ സൗകര്യങ്ങളുള്ള ബയോവാക്വം ടോയ്‌ലറ്റുകൾ, ഡിഫ്യൂസ്ഡ് എൽഇഡി ലൈറ്റിംഗ്, എല്ലാ സീറ്റിനു താഴെയും ചാർജിംഗ് പോയിന്റുകൾ, വ്യക്തിഗത ടച്ചിൽ പ്രവർത്തിക്കുന്ന റീഡിംഗ് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ വന്ദേഭാരതിലുണ്ട്.
മികച്ച ഹീറ്റ് വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് സിസ്റ്റം, കാലാവസ്ഥയ്ക്ക് അനുസരിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന എയർ കണ്ടീഷനിംഗ് സിസ്റ്റം തുടങ്ങിയവയാണ് പുതിയ വന്ദേഭാരത് കോച്ചിന്റെ മറ്റ് പ്രത്യേകതകൾ. ആഴ്ച്ചയിൽ ആറു ദിവസമാണ് വന്ദേഭാരത് സർവ്വീസ് നടത്തുന്നത്. അതേസമയം, കേരളത്തിലാണ് ആദ്യ ഓറഞ്ച് നിറത്തിലുള്ള വന്ദേഭാരത് അനുവദിച്ചത്.

