ഐഎസ്ഐഎസ് ബന്ധം; 19 കേന്ദ്രങ്ങളിൽ പരിശോധന നടത്തി എൻഐഎ

ന്യൂഡൽഹി: 19 കേന്ദ്രങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ഐഎസ്ഐഎസ് ബന്ധം സംശയിക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കർണാടകയിലെ 11 കേന്ദ്രങ്ങളിലും ഝാർഖണ്ഡിൽ നാലിടത്തും മഹാരാഷ്ട്രയിൽ മൂന്നിടത്തുമാണ് പരിശോധന നടന്നത്.

ഡൽഹിയിൽ ഒരു കേന്ദ്രത്തിലും പരിശോധന നടത്തി. മഹാരാഷ്ട്രയിൽ 40 കേന്ദ്രങ്ങളിൽ കഴിഞ്ഞയാഴ്ച എൻഐഎ റെയ്ഡ് നടന്നിരുന്നു.

15 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ഒരാൾ ഐഎസ്ഐഎസിലേക്ക് ആളുകളെ ചേർക്കുന്നതിനായി പ്രവർത്തിച്ചുവരികയായിരുന്നു. വൻ തോതിൽ കണക്കിൽപെടാത്ത പണം, ആയുധങ്ങൾ, രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു.