ഐപിഎല്‍ ലേലത്തിനായി ആകാംക്ഷയോടെ കാത്തിരിപ്പുമായി ആരാധകര്‍

ദുബായില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ മാസം അവസാനിച്ച ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ പലരും ലേലത്തില്‍ കോടിപതികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന ന്യൂസിലന്‍ഡ്-ബംഗ്ലാദേശ്, ഇന്ത്യ-ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട്, ഓസ്ട്രേലിയ-പാകിസ്ഥാന്‍ പരമ്പരകളിലെ പ്രകടനങ്ങള്‍ക്ക് പുറമെ ഓസ്ട്രേലിയന്‍ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെയും അബുദാബി ടി20 ലീഗിലെയും പ്രകടനങ്ങളും ലേലത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, രചിന്‍ രവീന്ദ്ര, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരാണ് ലേലത്തില്‍ ഏറ്റവലും കൂടുതല്‍ ആവശ്യക്കാരുണ്ടാവുമെന്ന താരങ്ങള്‍