ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തിലെ ഖാജോഡിൽ 3200 കോടി രൂപ ചെലവിട്ട് പണിത സമുച്ചയം വലുപ്പത്തിൽ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെയും പിന്നിലാക്കി റെക്കോഡിട്ടു. 67.28 ലക്ഷ ചതുരശ്ര അടിയാണ് എസ്ഡിബിയുടെ വിസ്തീർണ്ണം.

വജ്രവ്യാപാരത്തെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ഓഫീസ് ഡയമണ്ട് റിസർച്ച് ആൻഡ് മർക്കന്റയിൽ സിറ്റി അഥവാ ഡ്രീം സിറ്റിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 15 നിലകളുള്ള പരസ്പരബന്ധിതമായ ഒമ്പത് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. 300 ചതുരശ്ര അടിമുതൽ 75,000 ചതുരശ്ര അടിവരെ വിസ്തീർണമുള്ള 4700 ഓഫീസുകളുണ്ടാകും. 131 എലിവേറ്ററുകളും സ്ഥാപനത്തിലുണ്ട്.