ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിലാണ് ജനുവരി ആറിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുൽത്താൻപുരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചത്. 2018 ജനുവരി നാലിന് ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ കേസിലാണ് നടപടി. അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി.
കേസിൽ ഡിസംബർ 16ന് രാഹുൽ ഗാന്ധിയോട് ഹാജരാകാൻ എംപി എംഎൽഎ കോടതി സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്നായിരുന്നു. മിശ്രയുടെ അഭിഭാഷകൻ സന്തോഷി പാണ്ഡെ പറഞ്ഞു. നവംബർ 18ന് കേസിൽ വാദംകേട്ട ജഡ്ജി യോഗേഷ് യാദവ് അടുത്ത വിചാരണ നവംബർ 27ലേക്ക് മാറ്റുകയും ഡിസംബർ 16ന് രാഹുൽ ഗാന്ധിയോട് ഹാജരാകാൻ സമൻസ് അയക്കുകയുമായിരുന്നു.

