ചെന്നൈ: കെഎസ്ആർടിസി എന്ന പേര് കർണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ട്രേഡ് മാർക്ക് റജിസ്ട്രി തങ്ങൾക്കു മാത്രമാണ് കെഎസ്ആർടിസി എന്ന് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നുമായിരുന്നു കേരളത്തിന്റെ അവകാശവാദം. ഇതോടെയാണ് നിയമ പോരാട്ടത്തിലേക്ക് കടന്നത്.
കർണാടക, ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ സമീപിച്ചു. പിന്നീട് ബോർഡ് തന്നെ ഇല്ലാതായതോടെ കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു. തിരുവിതാംകൂർ രാജകുടുംബം 1973ലാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965ൽ കെഎസ്ആർടിസിയായി. 1973ലാണ് കർണാടക കെഎസ്ആർടിസിയെന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാൻ ആരംഭിച്ചത്.

