ഭോപ്പാൽ: മധ്യപ്രദേശിൽ അധികാരമേറ്റയെടുത്ത ഉടൻ രണ്ട് നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. തുറസായ സ്ഥലത്ത് മാംസവിൽപന നിരോധിച്ചാണ് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതുസ്ഥലത്തും ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നത് തടഞ്ഞുള്ള ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ ആദ്യ ക്യാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്തതായും ഇക്കൂട്ടത്തിൽ തുറസായ സ്ഥലത്തെ മാംസവിൽപന പ്രശ്നമായി കണക്കാക്കി നിരോധിക്കാൻ ഉത്തരവിട്ടതായും മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.
ദക്ഷിണ ഉജ്ജയിനിലെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയും ഒബിസി നേതാവുമാണ് മോഹൻ യാദവിനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി തിരഞ്ഞെടുത്തത്. ജഗ്ദീഷ് ദിയോര, രാജേഷ് ശുക്ല തുടങ്ങിയവരെയാണ് ഉപമുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തത്.

