നവകേരള സദസ്; ഏറ്റുമാനൂരിൽ കടകൾ അടച്ചിടണമെന്ന് നിർദ്ദേശിച്ച് പോലീസ്

കോട്ടയം: ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു ചുറ്റുമുള്ള കടകൾ അടച്ചിടണമെന്ന് നിർദ്ദേശിച്ച് പോലീസ്. ഇന്ന് രാവിലെ 6 മണി മുതൽ പരിപാടി തീരും വരെ അടച്ചിടണമെന്നാണ് നിർദ്ദേശം. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പോലീസ് നോട്ടീസ് നൽകിയത്.

കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നൽകിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.