തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാക്കൾ തമ്മിലടിച്ചത് ഇന്നലെ രാത്രി. സംഘർഷം തുടങ്ങിയത് സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു . പൊലീസ് സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. രാത്രി പത്ത് മണിക്ക് ശേഷമാണ് മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായത്. യുവാക്കൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ തമ്മിലടിക്കുകയായിരുന്നു.
സിഗരറ്റ് വലിച്ച് പുക സംഘത്തിലൊരാളുടെ മുഖത്തേക്ക് ഊതി എന്നാരോപിച്ച് ഉണ്ടായ വാക്ക് തർക്കം തമ്മിൽ തല്ലിൽ കലാശിക്കുകയായിരുന്നു. പരസ്പരം കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് മർദ്ദിച്ചു. പൊലീസ് സ്ഥലത്ത് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപെട്ടു.പൊലീസ് അതിനിടെയാണ് സംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. പല തവണയായി മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ സംഘർഷങ്ങൾ നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാനവീയത്ത് സുരക്ഷയും വർധിപ്പിച്ചിരുന്നു. അതിനിടെയാണ് വീടും യുവാക്കൾ തമ്മിൽ തല്ലിയത്.

