ഗവര്‍ണർക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. ഇത് തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റാസ്കൽസ് ബ്ലഡി ഫൂൾ, എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാരമാണ്. ഗവർണർ ചെയ്തത് ഒരു ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ്. കേരളത്തിൽ കലാപത്തിനായി ഗവർണർ ശ്രമിക്കുന്നു. ആവശ്യമില്ലാതെ മുഖ്യമന്ത്രിയെ പഴിചാരുന്നു. അടിയന്തര നടപടി ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് സ്വീകരിക്കണം.
അദ്ദേഹം ചെയ്‌തത് ഇന്ത്യയിലെ ഒരു ഗവർണറും ചെയ്യാത്ത കാര്യമാണ് . ആവശ്യമില്ലാതെയാണ് ഗവർണർ വാഹനത്തിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഹീറോയാകാൻ ഗവർണർ കഥയുണ്ടാക്കി ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും പ്രതിഷേധത്തിനോട് പ്രോട്ടോകോൾ ലംഖിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണർ എന്നും മന്ത്രി പറഞ്ഞു.

