മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 9 നാളിലെത്തി നിൽക്കുമ്പോഴും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബി ജെ പി. ഇത്രയും നാളായിട്ടും തമ്മിൽ തല്ല് കാരണമാണ് ബി ജെ പിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തതെന്ന് വിമർശനം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ചചെയ്യാനായി നിയമസഭ കക്ഷി യോഗം ചേരുകയാണ്. സംസ്ഥാന ബി ജെ പി നിയമസഭ കക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകരുടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും വേണമെന്ന ആവശ്യം ശക്തമാക്കി അണികളും രംഗത്തുണ്ട്. ബി ജെ പി ഓഫീസിന് മുന്നിൽ ചൗഹാന് വേണ്ടി മുദ്രാവാക്യം വിളിച്ച് അണികൾ നിലയുറപ്പിച്ചിരിക്കുകയാണ്.
2023-12-11

