കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് തിരിച്ചടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിലാണ് സ്വപ്ന സുരേഷിന് തിരിച്ചടി നേരിടേണ്ടി വന്നത്.
തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.
ഭീഷണിയുള്ളതിനാൽ ചോദ്യം ചെയ്യലിനായി കണ്ണൂർ തളിപ്പറമ്പിൽ ഹാജാരാകാനാവില്ലെന്നായിരുന്നു സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. എന്നാൽ ഈ വാദം തള്ളിയ കോടതി ഭീഷണി ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് അപേക്ഷ നൽകാമെന്ന നിർദ്ദേശം നൽകി.

