ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ചു; കാട്ടാനയ്ക്ക് ഗുരുതര പരിക്ക്

കൽപ്പറ്റ: ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. വയനാട്ടിലാണ് സംഭവം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് കാട്ടാനയെ ഇടിച്ചത്. ബസിൽ യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തർക്കും പരിക്കേറ്റിട്ടുണ്ട്. കർണാടക സ്വദേശികളായ അയ്യപ്പഭക്തർക്കാണ് പരിക്കേറ്റത്.

സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരിൽ ആണ് അപകടം ഉണ്ടായത്. പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു. പരിക്കേറ്റ കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങിയെന്ന് അധികൃതർ അറിയിച്ചു.