തിരുവനന്തപുരം: നടനും സംവിധായകനുമായ രൺജി പണിക്കർക്ക് വീണ്ടും വിലക്കേർപ്പെടുത്തി തിയേറ്റർ ഉടമകൾ. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കുന്നത്. കുടിശിക തീർക്കുംവരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നാണ് തിയറ്റർ ഉടമകൾ വ്യക്തമാക്കുന്നത്.
രൺജി പണിക്കർ അഭിനയിക്കുന്ന പുതിയ ചിത്രമായ ‘എ രഞ്ജിത് സിനിമ’ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവർ. നേരത്തെയും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു മുൻപ് രൺജി പണിക്കർക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. രൺജി പണിക്കർ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തിൽ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോടാണ് സംഘടന നിസഹകരണം പ്രഖ്യാപിച്ചത്.

