തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മെച്ചപ്പെട്ട സീറ്റ് നിലയുണ്ടായിരുന്ന മധ്യപ്രദേശിലും കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാർട്ടിക്കുളളിലെ തമ്മിലടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ ‘undercover agensts’ ആണെന്നും അദ്ദേഹം പരിഹസിച്ചു. വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. ഇനിയെങ്കിലും തോൽവിയിൽ കോൺഗ്രസ് പാഠം ഉൾകൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനലെന്ന് വിലയിരുത്തപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ തകർച്ചയുടെ വക്കിലാണ് കോൺഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിട്ടു നിൽക്കുമ്പോൾ തെലങ്കാനയിൽ മാത്രമാണ് വിജയം നേടാനായതെന്നും പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

