ന്യൂഡൽഹി: ജൻവിശ്വാസ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ചയാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകൾ ഭേദഗതി ചെയ്ത ജൻവിശ്വാസ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്.
ലഘുനിയമലംഘനങ്ങൾ ക്രിമിനൽക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് പാർലമെന്റ് ഭേദഗതികൾ പാസാക്കിയത്. ഓഗസ്റ്റ് മാസം ഭേദഗതി ബിൽ കേന്ദ്രം വിജ്ഞാപനം ചെയ്തിരുന്നു. തടവുശിക്ഷയും പിഴയും പരമാവധി ഒഴിവാക്കി ഫൈൻ ചുമത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിയമം നിർദേശിക്കുന്നു. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ട്, 1944ലെ പബ്ലിക് ഡെബ്റ്റ് ആക്ട്, 1948ലെ ഫാർമസി ആക്ട്, 1952ലെ സിനിമറ്റോഗ്രാഫി ആക്ട്, 1957ലെ കോപ്പിറൈറ്റ് ആക്ട്, 1970ലെ പേറ്റന്റ്സ് ആക്ട്, 1986ലെ എൻവയോൺമെന്റ് (പ്രൊട്ടക്ഷൻ) ആക്ട്, 1988ലെ മോട്ടർ വെഹിക്കിൾസ് ആക്ട്, 2000ത്തിലെ ഐടി ആക്ട് തുടങ്ങിയവയാണ് ഭേദഗതി ചെയ്തത്.
നിയമലംഘനങ്ങളുടെ തോതുകളുടെ അടിസ്ഥാനത്തിൽ പെനൽറ്റികളെ ക്രമപ്പെടുത്തണമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ജൂലൈ മാസമാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ഇതുപയോഗിച്ച് നിരവധിയിടങ്ങളിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പുറമെ ഐടി നിയമത്തിലെ അഞ്ച് നിയമലംഘനങ്ങളെ ക്രിമിനൽക്കുറ്റമല്ലാതാക്കുകയും രണ്ടെണ്ണത്തിന് പിഴ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

