തൃശൂർ: ബിജെപി പരിപാടിക്കിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് കയറാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശി സുരേഷ് കുമാർ (43) ആണ് അറസ്റ്റിലായത്. കുർക്കഞ്ചേരിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സുരേഷ് ഗോപി പരിപാടിയിൽ പങ്കെടുത്തിരുന്നു.
സുരേഷ് ഗോപി തിരിച്ചുപോയതിന് പിന്നാലെയാണ് സുരേഷ് കുമാർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ബിജെപി പ്രവർത്തകർ ഇയാളെ പിടിച്ചുവയ്ക്കുകയും പിന്നീട് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

