വിമാനം വൈകിയതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി

8 മണിക്കൂറിലധികമായി എയർ ഇന്ത്യ വിമാനം വൈകുന്നതിനെ തുടര്‍ന്ന് മലയാളികളായ യാത്രക്കാല്‍ ദുരിതത്തിലായി. ദില്ലി വിമാനത്താവളത്തില്‍ മലയാളികൾ കുടുങ്ങിയെന്നാണ് പരാതി. എഐ 465 വിമാനമാണ് ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് വൈകീട്ട് മൂന്ന് മണിക്ക് പുറപ്പെടേണ്ടിരിന്നത്. ദില്ലി വിമാനത്താവളത്തിൽ നിരവധി മലയാളികളാണ് കുടുങ്ങിയത്. ഭക്ഷണവും വെള്ളവും പോലും നൽകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

പ്രതിഷേധിച്ചതോടെ ഭക്ഷണം നല്‍കിയത് രാത്രി പത്തോടെയാണ്.കാരണം അന്വേഷിച്ചപ്പോൾ പൈലറ്റ് ജോലി കഴിഞ്ഞ് പോയെന്നാണ് മറുപടി നൽകിയെന്നും യാത്രക്കാ‌ർ പറഞ്ഞു. വിമാനത്താവളത്തില്‍ കുടുങ്ങിയത് വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ്.