കോഴിക്കോട്: മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണി നയങ്ങൾക്ക് എതിരെ എൻഡിഎയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ സമ്മേളനം സംഘടിപ്പിക്കും. കോഴിക്കോട് വച്ചാണ് സമ്മേളനം നടക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉൾപ്പെടെ ബിജെപിയുടെയും എൻഡിഎയുടെയും പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രത്യക്ഷത്തിൽ ഹമാസിനെ പിന്തുണയ്ക്കുന്ന രീതിയിൽ ആയിരുന്നു ഇടത്-വലത് മുന്നണികൾ കോഴിക്കോട് മഹാ സംഗമങ്ങൾ നടത്തിയത്. ഇത് തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് എൻഡിഎയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ സമ്മേളനം സംഘടിപ്പിക്കുന്നത്. ഹമാസ്- ഇസ്രായേൽ യുദ്ധം മുൻനിർത്തി വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കൊണ്ട് വലിയ കരുനീക്കങ്ങളാണ് ഇടത് മുന്നണികൾ കേരളത്തിൽ നടത്തിയിരുന്നത്.

