രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാഹുല്‍ ഗാന്ധി ഇന്ന് വൈകിട്ട് നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് ഇന്നലെ വൈകിട്ട് അന്‍വര്‍ ഉദ്ഘാടനം ചെയ്തത്. എംഎല്‍എ നിര്‍വഹിച്ചത് നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ്.
രാഷ്ട്രീയ പാപ്പരത്തമെന്ന് അന്‍വറിന്‍റെ നടപടിയെ കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ചാണ് എംഎല്‍ എയുടെ ഉദ്ഘാടനം എന്ന് വിമര്‍ശനം. എം പി മാരാണ് പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍. അതേസമയം രാഹുൽ ഗാന്ധി എംപി നാല് ജില്ലകളിലായി മൂന്ന് ദിവസം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ കേരളത്തിലെത്തി.

