ഗൗരവം ചോരാത്ത റിപ്പോർട്ടിങ്; കെ മുരളീധരൻ

ആറ് വയസ്സുകാരിയെ കൊല്ലത്തു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാധ്യമങ്ങളുടെ സേവനം പൊലിസ് അന്വേഷണത്തിൽ അങ്ങേയറ്റം സഹായിച്ചെന്ന് കെ മുരളീധരൻ എംപി. ഈ വിഷയത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റും വിധത്തിൽ ഗൗരവം ചോർന്നുപോകാതെ തന്നെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തെന്നും തനിയ്ക്കതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അനുഭവത്തിൽ പല ആക്ഷേപങ്ങളുയരുന്നുണ്ടെങ്കിലും കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്. കേരളത്തിലെ മാധ്യമങ്ങൾ പൊലീസിന് സഹായകരമായ രീതിയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എല്ലാ മാധ്യമങ്ങളെയും ഈ അവസരത്തിൽ താൻ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.