ആറ് വയസുകാരിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘം ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജം

6 വയസുകാരിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘം ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിന് വ്യക്തതയില്ല.രാത്രി മുഴുവൻ സംസ്ഥാന പൊലീസ് സേന അതിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് നാടിൻറെ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും പ്രതികൾ ആരെന്ന സൂചന പോലുമില്ല.

പൊലീസ്പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ട്യൂഷന് പോകും വഴി ഇന്നലെ വൈകീട്ട് നാലരക്കാണ് സഹോദരന് മുന്നിൽവെച് 6 വയസുകാരിയായ അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പൊലീസ് ആറ് മണിയോടെ നാടൊട്ടുക്ക് പരിശോധനയ്ക്കിറങ്ങി. സമീപ ജില്ലകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകി. പക്ഷേ ഒരു വിവരവും കുട്ടിയെക്കുറിച്ച് കിട്ടിയില്ല.