കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ്, ലീഗ് നേതാക്കൾക്കെതിരെ നടപടി. പാർട്ടി നിർദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി തുടങ്ങിയവരെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. സംസ്ഥാന കമ്മിറ്റി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസ്സിൽ പങ്കെടുത്ത് അച്ചടക്കം ലംഘിച്ച പ്രാദേശിക നേതാവ് എൻ.അബൂബക്കറിനെയാണ് (പെരുവയൽ) കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

