പാല: റോബിൻ ബസ് ഉടമ ഗിരീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാലാ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് ഗിരീഷിനെ അറസ്റ്റു ചെയ്തത്.
ഗിരീഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത് എറണാകുളം ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ്. അതേസമയം, ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു.

