ഇന്ത്യൻ സൈന്യവുമായി ധാരണാപത്രം ഒപ്പുവെച്ചു പതഞ്ജലി

കൊച്ചി: ഇന്ത്യൻ സൈന്യവുമായി ധാരണാപത്രം ഒപ്പുവെച്ചു ആയുർവേദ, വെൽനസ് സേവനദാതാക്കളായ പതഞ്ജലി. ഔഷധ സസ്യങ്ങളിലും ഐ ടി, ഐ ടി ഇതര സേവന മേഖലകളിലും ഗവേഷണം ശക്തമാക്കുന്നതിനാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇതോടൊപ്പം വിരമിച്ച സൈനികർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയും പതഞ്ജലി പ്രഖ്യാപിച്ചിട്ടുണ്ട്.

സൈന്യത്തിലുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ആയുർവേദ, യോഗ, വെൽനസ് മേഖലകളിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ലഫ്റ്റ്‌നെന്റ് ജനറൽ എൻ എസ്ണ രാജാസുബ്രഹ്മണി, ലഫ്റ്റ്‌നെന്റ് ജനറൽ ആർ സി തിവാരി, ബ്രിഗേഡിയർ അമൻ ആനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ലോകപ്രശസ്ത എഫ്ഇഎംഎസ് മൈക്രോബയോളജി ഇക്കോളജി ജേണലിന്റെ അംഗീകാരം പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിന് ലഭിച്ചിരുന്നു. ആയുർവേദ മരുന്നുകൾ ശരീരത്തിലെ നല്ല ഗുണം ചെയ്യുന്ന ബാക്ടീരിയകളെ എങ്ങനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്നതിനെക്കുറിച്ചായിരുന്നു പഠനം.