അഹമ്മദാബാദ്: ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്നും എന്നും തങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആറാം ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഗംഭീരമായ വിജയത്തിന് ഓസ്ട്രേലിയയ്ക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു.

