രണ്ട് പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിന് അംഗീകാരം നൽകി ഗവർണർ

തിരുവനന്തപുരം: ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ട് പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകി. പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നൽകിയത്. എന്നാൽ, 2 അംഗങ്ങളുടെ നിയമന ശുപാർശയ്ക്ക് ഗവർണർ ഇപ്പോഴും അംഗീകാരം നൽകിയിട്ടില്ല.

വിവാദ ബില്ലുകളിലും ഗവർണർ ഇനിയും തീരുമാനം സ്വീകരിച്ചിട്ടില്ല. അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസ രംഗത്തെത്തിയിരുന്നു.. താൻ റബർ സ്റ്റാംപ് അല്ലെന്ന് ഗവർണർ വ്യക്തമാക്കി. ബില്ലിലെ ചോദ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നും ഗവർണർ പ്രതികരിച്ചു.

രാജ്ഭവൻ മാർച്ച് സമ്മർദ തന്ത്രമാണ്. അത് അക്രമത്തിന്റെ ഭാഷയാണ്. തന്റെയടുത്ത് അത് വിലപ്പോകില്ല. അധികം ചെലവിന് പണം ആവശ്യപ്പെട്ട് സർക്കാരും രാജ്ഭവനുമായി കത്തിടപാട് നടന്നുകാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.