ഫെഡറൽ തത്വങ്ങൾ പൂർണമായും നിരാകരിക്കുന്ന നീക്കങ്ങളാണ് കേന്ദ്രം നടത്തി കൊണ്ടിരിക്കുന്നത്; പ്രധാനമന്ത്രി

കണ്ണൂർ: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെഡറൽ തത്വങ്ങൾ പൂർണമായും നിരാകരിക്കുന്ന നീക്കങ്ങളാണ് കേന്ദ്രം നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശസാൽകൃത ബാങ്ക് കൊള്ളയടിച്ച് രാജ്യം വിട്ട വൻ കോർപറേറ്റ് സിംഹങ്ങൾ സഹകരണ മേഖലയിലും കൊള്ളയടി നടത്താൻ പറ്റുമോയെന്നാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.

കേരളത്തിലെ സഹകരണ മേഖലയിലെ കോടികളുടെ നിക്ഷേപങ്ങൾ അതാത് പ്രദേശത്ത് വായ്പയായി നൽകുന്നതിന് സാധിച്ചു. ചില സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇത്തരത്തിലുള്ള നിക്ഷേപങ്ങളുടെ കുതിപ്പ് അസൂയ ഉണ്ടാക്കി. കേന്ദ്ര നീക്കങ്ങൾക്കെതിരെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി വ്യത്യസ്ത നിലപാടുകളുള്ളവരും കേരളത്തിലെ മാറി മാറി വന്ന സർക്കാരുകളും ഒരേ മനസോടെ പ്രതിരോധിക്കാനായി. ഇത് സഹകരണ മേഖലയുടെ അതിജീവനത്തിനിടയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റ് ചെയ്തവർ പൂർണമായും നിയമത്തിന്റെ കരങ്ങളിലാണ്. തെറ്റിനെതിരെ കർക്കശ നടപടിയെടുത്ത് നിക്ഷേപകരെയും വായ്പയെടുത്തവരേയും സംരക്ഷിക്കാൻ സഹകരണ മേഖലക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം തെറ്റുകളെ അനാവശ്യമായി പെരുപ്പിച്ച് കാണിച്ച് സഹകരണ മേഖലയെ തകർക്കുന്നതിന് ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.