കാട്ടാനയെ പ്രകോപിപ്പിച്ച യാത്രക്കാർക്കെതിരെ കേസ്എടുക്കും

പുൽപ്പള്ളി-ബത്തേരി പാതയോരത്ത് കാട്ടാനയെ പ്രകോപിപ്പിച്ച യാത്രക്കാർക്കെതിരെ കേസ്എടുക്കും. കാർ യാത്രക്കാരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സംഭവ സ്ഥലത്തുനിന്നുമുള്ള ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് നടപടി. കാറിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു യുവാക്കൾ കാട്ടാന കൂട്ടത്തിന് മുൻപിലേക്കെത്തി ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. യുവാക്കൾ കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് മറ്റൊരു യാത്രക്കാരനാണ്. ആന മുന്നിലേക്ക് നീങ്ങിയതോടെ യുവാക്കൾ കാറിലേക്ക് ഓടി കയറുന്നത് ദൃശ്യങ്ങളിൽ കാണാം.