22 ലക്ഷത്തിലധികം മൺവിളക്കുകൾ ഒരേ സമയം തെളിയിച്ചു; ലോകറെക്കോർഡിൽ ഇടം നേടി

ലക്നൗ: സരയൂ നദിയുടെ തീരങ്ങളിൽ 22 ലക്ഷത്തിലധികം മൺവിളക്കുകൾ ഒരേ സമയം തെളിച്ച് ലോകറെക്കോർഡിൽ ഇടം നേടി. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതൽ അയോദ്ധ്യയിൽ ‘ദീപോത്സവം’ ആരംഭിച്ചു. ദീപോത്സവമാണ് റെക്കോർഡ് കരസ്ഥമാക്കിയത്.

ശ്രീരാമന്റെ 18 നിശ്ചലദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക മന്ത്രി ജയ് വീർ സിംഗാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഘോഷയാത്രയിൽ പങ്കാളികളായിരുന്നു. നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലും ഭക്തർ പ്രാർത്ഥന നടത്തി.

ചടങ്ങിൽ പങ്കെടുത്തത് 50 രാജ്യങ്ങളിൽ നിന്നുളള നയതന്ത്ര പ്രതിനിധികളാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീരാമന്റെ പട്ടാഭിഷേക ചടങ്ങ് നടത്തി. ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, മന്ത്രിമാരായ ജയ് വീർ സിംഗ്, രാകേഷ് സച്ചിൻ, ചീഫ് സെക്രട്ടറി ദുർ?ഗാ ശങ്കർ മിശ്ര തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം രാമകഥ പാർക്കിലെത്തിയിരുന്നു. ശ്രീരാമൻ, സീതാ ദേവി, ലക്ഷ്മണൻ, ഹനുമാൻ വസിഷ്ഠ ഗുരു എന്നിവർക്ക് പ്രാർത്ഥന നടത്തി.