നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ

കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. പിആർഎസ് കുടിശ്ശിക കാരണം CIBIL സ്കോർ കുറഞ്ഞു, മറ്റ് വായ്പകൾ കിട്ടാതിരിക്കുന്ന സാഹചര്യമില്ല. ഇത് അടിസ്ഥാനരഹിതമാണ്. പാട്ടകൃഷിയിലൂടെ പ്രസാദ് നൽകിയ നെല്ലിന്റെ പണം കൊടുത്തിട്ടുണ്ടെന്നും ജി.ആർ അനിൽ പറഞ്ഞു.

ആത്മഹത്യ ചെയ്ത കർഷകൻറെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പിആർഎസ് വായ്പ ബാധ്യതയല്ലന്നും സർക്കാറാണ് അത് അടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസാദിന്റെ ആത്മഹത്യ വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്പ നൽകാതിരിക്കാൻ എടുത്ത ഒഴിവുകഴിവാണോ എന്ന് അറിയില്ല. ചില കർഷകർ പിആർഎസ് വായ്പയോട് സഹകരിക്കാത്ത നിലപാടെടുത്തു. ശബ്ദസ​ന്ദേശം എന്താണെന്ന് കേട്ടില്ലെന്നും അത് കേട്ടതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.